പ്രതിഷേധ ധർണ; വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണം -കർഷക സംഘം

പ്രതിഷേധ ധർണ; വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണം -കർഷക സംഘം
Aug 12, 2025 11:32 AM | By Jain Rosviya

പാറക്കടവ്:(nadapuram.truevisionnews.com)  വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിവിധ പ്രദേശങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക, മരവിപ്പിച്ചു നിർത്തിയ കർഷക പെൻഷൻ അപേക്ഷകൾ ഉടൻ തീർപ്പാക്കുക, പെൻഷൻ തുക പതിനായിരം രൂപയായി ഉയർത്തുക, വിലക്കയറ്റം നിയന്ത്രിക്കുന്നതോടൊപ്പം കാർഷിക ഉല്പന്നങ്ങൾക്ക് ന്യായ വില ഉറപ്പാക്കുക, ഉല്പന്നങ്ങൾക്ക് സബ്സിഡി നൽകി വില സ്ഥിരത ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സ്വതന്ത്ര കർഷക സംഘം പാറക്കടവിൽ ധർണ സംഘടിപ്പിച്ചു.

ചെക്യാട് കൃഷി ഭവനു മുമ്പിൽ നടന്ന ധർണ കർഷക സംഘം സംസ്ഥാന നേതാവ് അബ്ദുല്ല വയലോളി ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കർഷകസംഘം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അബ്ദുല്ല അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുല്ല വല്ലൻകണ്ടത്തിൽ ബി.പി.മൂസ, സി.എച്ച് ഹമീദ്, ഹംസ കോമത്ത്, അഹമ്മദ് കയന്നോൾ, ഇബ്രാഹിം ചാരുമ്മൽ,ടി.എ.സലാം, മൂസ ഹാജി പി.കെ ഹമീദ് ആവടി, ഒ.എം.ബഷീർ എന്നിവർ സംസാരിച്ചു.


Farmers group organizes dharna in Parakkadav demanding a permanent solution to wildlife nuisance

Next TV

Related Stories
Top Stories










News Roundup