നാദാപുരം: [nadapuram.truevisionnews.com] കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും കൃഷിയിടങ്ങളുടെ ആസൂത്രിത വികസനത്തിനുമായി കൃഷിവകുപ്പ് നടപ്പിലാക്കുന്ന 'കൃഷിയിടാധിഷ്ഠിത ഫാം പ്ലാൻ' പദ്ധതിയിലേക്ക് തൂണേരി ബ്ലോക്കിലെ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
കുറഞ്ഞത് 10 സെന്റ് മുതൽ പരമാവധി 5 ഏക്കർ വരെ കൃഷിഭൂമിയുള്ള കർഷകർക്ക് ഈ പദ്ധതിയുടെ ഭാഗമാകാം. താല്പര്യമുള്ള കർഷകർ അപേക്ഷ ജനുവരി 3നകം തൂണേരി ബ്ലോക്കിലെ എടച്ചേരി, നാദാപുരം, പുറമേ രി, തുണേരി, ചെക്യാട്, വളയം, വാണിമേൽ കൃഷിഭവനു കളിൽ സമർപ്പിക്കണം.
കൃഷിയിടത്തിന്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും ശാസ്ത്രീയമായ കൃഷിരീതികൾ അവലംബിക്കാനും ആഗ്രഹിക്കുന്ന കർഷകർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
Applications invited for Farmplan Thuneri block








































