നാദാപുരം: [nadapuram.truevisionnews.com] എസ്എഫ്‌ഐ സ്ഥാപിത ദിനം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. ഇരിങ്ങണ്ണൂരിൽ വെച്ച് നടന്ന പൊതുയോഗം വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
എസ്എഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.കെ. അഭിനവ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ. ആദർശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രവർത്തനങ്ങളെയും ഭാവി പരിപാടികളെയും കുറിച്ച് ഏരിയ ജോയിന്റ് സെക്രട്ടറി നന്ദക് ചടങ്ങിൽ വിശദീകരിച്ചു.
ഏരിയാ സെക്രട്ടറി ധർമൻ സ്വാഗതവും ഏരിയാ വൈസ്പ്രസിഡന്റ് അനുനന്ദ നന്ദിയും പറഞ്ഞു.

SFI Foundation Day,Nadapuram



































