പുറമേരി: (nadapuram.truevisionnews.com) വോട്ട് കൊള്ളക്കെതിരെ പുറമേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യം പ്രഖാപിച്ച് പുറമേരി ടൗണിൽ ജനാധിപത്യ സംരക്ഷണ റാലി സംഘടിപ്പിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടരി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
കെ. മുഹമ്മദ് സാലി അദ്ധ്യക്ഷത വഹിച്ചു. കെ.ടി. അബ്ദുറഹിമാൻ വി.പി. കുഞ്ഞമ്മദ് മാസ്റ്റർ, എ.സജീവൻ മാസ്റ്റർ, എം.കെ. ഭാസ്കരൻ, ടി. കുഞ്ഞിക്കണ്ണൻ, എ.പി. മുനീർ, പി.അജിത്ത്, കെ.സൂപ്പി മാസ്റ്റർ, ആയിനി മൊയ്തു ഹാജി, എം.എ. ഗഫൂർ, മുഹമ്മദ് പുറമേരി, പനയുള്ളകണ്ടി മജീദ്, ഷംസു മഠത്തിൽ പ്രസംഗിച്ചു.
UDF organizes democracy protection rally in purameri