എടച്ചേരി:(nadapuram.truevisionnews.com) എടച്ചേരി ഗ്രാമ പഞ്ചായത്ത് മോഡൽ സി.ഡി.എസി ന്റെ ഓണം വിപണനമേള എടച്ചേരി കമ്യുണിറ്റി ഹാളിൽ ആരംഭിച്ചു.എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനിടീച്ചറുടെ അദ്ധ്യക്ഷതയിൽ ഇ.കെ വിജയൻ എം.എൽഎ ഉദ്ഘാടനം ചെയ്തു.
സി.ഡി.എസ് ചെയർ പേഴ്സൺ വി. ബിന്ദു സ്വാഗതം പറഞ്ഞു. കോഴിക്കോട് കുടുംബശ്രീ ജില്ലാ മിഷൻ എ.ഡി.എം സി സൂരജ് പി മുഖ്യ അതിഥിയായി. കർക്കിടക ഫെസ്റ്റിൽ പങ്കെടുത്ത മത്സര വിജയികളെ ചടങ്ങിൽ അനുമോദിച്ചു. കുടുംബശ്രീ സംരംഭക ഓണകിറ്റ് ഉദ്ഘാടനവും നിർവ്വഹിച്ചു.



ചടങ്ങിൽ വൈസ് പ്രസിഡന്റ് എം രാജൻ,വാർഡ് മെമ്പർമാരായ ശ്രീജ പാല പറമ്പത്ത്,എൻ.നിഷ, ഷീമവള്ളിൽ, രാധ കെ.ടി കെ , സെലീന, ടി.കെ ഷിബിൻ,സതി മാരാം വീട്ടിൽ സെക്രട്ടറി ജഗദീഷ് തുടങ്ങിയവർ സംസാരിച്ചു.സി.ഡി.എസ് വൈസ് ചെയർ പേഴ്സൺ രജനി വി.കെ നന്ദി അർപ്പിച്ചു.
Onam marketing fair begins in Edachery