എടച്ചേരി: (nadapuram.truevisionnews.com)'ജലമാണ് ജീവൻ' പരിപാടിയുടെ ഭാഗമായി എടച്ചേരി ഗ്രാമപഞ്ചായത്തിൽ ക്ലോറിനേഷൻ ക്യാമ്പയിൻ നടത്തി. ക്ലോറിനേഷന്റെ ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഹെൽത്ത് ഇൻസ്പെക്‌ടർ എൻ.ടി.ജിതേഷ് അറിയിച്ചു. അമീബിക് മസ്തിഷ്‌കജ്വരം ജില്ലയിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഴുവൻ കുടിവെള്ള ടാങ്കുകളും കഴുകി വൃത്തിയാക്കുന്നതിന് നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ആവശ്യപ്പെട്ടു.



വാർഡുതല ക്ലോറിനേഷൻ പരിപാടികളുടെ ഉദ്ഘാടനം ആരോഗ്യ പ്രവർത്തകരുടെയും ആശാപ്രവർത്തകരുടെയും സാന്നിധ്യത്തിൽ വാർഡ് മെമ്പർമാർ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീമ വള്ളിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഷ,തുടങ്ങിയവർ സംബന്ധിച്ചു.
Chlorination campaign conducted in Edacheri Panchayath