എടച്ചേരി: (nadapuram.truevisionnews.com) മലപ്പുറം മുന്നിയൂർ ഹയർ സെക്കൻഡറി സ്കൂൾ മാനേജരുടെ ക്രൂര പീഡനത്തിനെതിരായ പോരാട്ടത്തിനിടെ ജീവൻ പൊലിഞ്ഞ അധ്യാപകൻ കെ കെ അനീഷിന്റെ പതിനൊന്നാമത് ചരമവാർഷിക ദിനം സിപിഐ എം ആചരിച്ചു. ചുണ്ടയിൽ സിപിഐഎം ഏരിയ സെക്രട്ടറി എ മോഹൻദാസ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഇ കെ ഷൈബേഷ് അധ്യക്ഷനായി. എടച്ചേരി ലോക്കൽ സെക്രട്ടറി ടി വി ഗോപാലൻ സംസാരിച്ചു. പി ടി കെ സുകേഷ് സ്വാഗതം പറഞ്ഞു.
CPIM observes 11th death anniversary of KK Aneesh