ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com)കച്ചേരി പൊതുജന വായനശാല ഓണാഘോഷം സംഘടിപ്പിച്ചു. മേമുണ്ട ഹയർസെക്കൻഡറി സ്‌കൂൾ റിട്ട. പ്രിൻസിപ്പൽ പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു, കെ പി രമേശൻ അധ്യക്ഷനായി. വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പി എം നാണു, വത്സരാജ് കയിമ്പിൽ, യു കുമാരൻ മാസ്റ്റർ, സതി മാരാംവീട്ടിൽ, സുരേന്ദ്രൻ കളത്തിൽ,എംപി ശ്രീധരൻ മാസ്റ്റർ, എ എം സുരേഷ്, അബ്‌ദുൽ അസീസ് വടക്കയിൽ എന്നിവർ സംസാരിച്ചു.
ടി കെ രഞ്ജിത് കുമാർ സ്വാഗതവും, രാജീവ് ഇ എം നന്ദിയും പറഞ്ഞു. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാകായിക മത്സരങ്ങളും അരങ്ങേറി.
Concert Hall Public Library organized Onam celebrations