എടച്ചേരി: (nadapuram.truevisionnews.com) എ.കെ.ജി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. കാക്കന്നൂർ ക്ഷേത്ര പരിസരത്ത് നടന്ന ഓണാഘോഷം കെങ്കേമമാക്കി. ഓണാഘോഷം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.എം നാണു ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ടി.കെ ഷിബിൻ അധ്യക്ഷത വഹിച്ചു.
ഗ്രന്ഥശാല സെക്രട്ടറി നിധിൻ കണ്ടോത്ത് , പ്രസിഡന്റ് പി.സത്യൻ, കെ. നാണു,പി.സി പൊക്കൻ എന്നിവർ സംസാരിച്ചു . ഗൃഹാങ്കണ പൂക്കളമത്സരം, വടംവലി ഉറിയടി തുടങ്ങിയ വിവിധ മത്സരപരിപാടികൾ കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തി. മത്സരവിജയികൾക്ക് സമ്മാനദാനം പി.എം നാണു നിർവഹിച്ചു
AKG Memorial Library organized Onam celebrations