കല്ലാച്ചി: (nadapuram.truevisionnews.com) അധ്യാപക ദിനത്തിൽ ജെ സി ഐ കല്ലാച്ചിയുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു. 30 വർഷത്തിലേറെക്കാലം കുറുവന്തേരി യു.പി സ്കൂളിൽ സേവനം അനുഷ്ഠിച്ച് അനേകം തലമുറകളെ വിജ്ഞാനവും മൂല്യങ്ങളും നൽകി വളർത്തിയ ശശി മാസ്റ്ററെയും ജീവിത പ്രതിസന്ധികളെ അതിജീവിച്ച് അദ്യാപക ജീവിതത്തിലും ട്രെയിനിംഗ് മേഖലയിലും കരുത്ത് തെളിയിച്ച ജെ സി സമീന ടീച്ചറെയും ആദരിച്ചു.
ജെ സി ഐ കല്ലാച്ചി പ്രസിഡന്റ് ഷംസുദ്ദീൻ ഇല്ലത്ത് ജൂനിയർ ജെ സി ഹയ അബൂബക്കർ, കോഡിനേറ്റർ സമീന ടീച്ചർ, വി പി കമ്മ്യുണിറ്റി ഡവലപ്‌മന്റ് ജെ സി ഷബാന എന്നിവർ സംബന്ധിച്ചു. നമ്മുടെ ജീവിതത്തിൽ പ്രകാശം പകർന്ന ഗുരുക്കന്മാരെ അദ്യാപകദിനത്തിൽ ആദരിക്കാൻ കഴിഞ്ഞത് വലിയ സന്തോഷം പകരുന്നതാണെന്ന് ജെ സി ഐ കല്ലാച്ചി
Teachers' Day Celebration JCI Kallachi Honors Shashi Master and JC Sameena Teacher