പാറക്കടവ് : (nadapuram.truevisionnews.com) തലശ്ശേരി പാനൂർ ഭാഗത്തേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.പാലം അടച്ചു. ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണി ഗതാഗതം നിരോധിച്ചു.
കണ്ണൂർ ജില്ലയിലെ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിനെയും, കോഴിക്കോട് ജില്ലയിലെ ചെക്യാട് പഞ്ചായത്തനെയും ബന്ധിപ്പിക്കുന്ന ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി. തിങ്കൾ രാവിലെ 8 മണി മുതൽ ആരംഭിച്ചനാൽ രാവിലെ തന്നെ റോഡ് അടച്ചു.
സെപ്റ്റംബർ 23 വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി കണ്ണൂർ പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ മുണ്ടത്തോട് വഴിയോ പെരിങ്ങത്തൂർ വഴിയോ പോകണം.
Traffic banned for maintenance of Chettakkandi bridge