നാദാപുരം: (nadapuram.truevisionnews.com) ചേട്യാലക്കടവ് പാലത്തിന്റെ പണി പുനരാരംഭിച്ചു. ഡിസംബറില്‍ പണി തീര്‍ക്കാനുള്ള നീക്കത്തിലാണ് അധികൃതർ. മയ്യഴിപ്പുഴയ്ക്ക് കുറുകെ 10 കോടി രൂപ ചെലവില്‍ തുടങ്ങിയ പാലത്തിന്റെ പണി ഡിസംബറില്‍ തീരുമോ എന്ന ആശങ്ക ബാക്കി നിൽക്കുകയാണ്. തുണേരി, ചെക്യാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് പാലം പണിതെങ്കിലും അപ്രോച്ച് റോഡും കൈവരിയും അടക്കമുള്ള പണി ബാക്കിയാണ്.
ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂര്‍ ഭാഗത്ത് അപ്രോച്ച് റോഡ് പണി പൂര്‍ത്തീകരിക്കാന്‍ മാസങ്ങള്‍ വേണ്ടി വരും. മഴയെ തുടർന്നാണ് പണി നിർത്തിവെച്ചിരുന്നത്. കഴിഞ്ഞ ദിവസം പണി പുനരാരംഭിച്ചിട്ടുണ്ട്. 14 തൊഴിലാളികളെ ജോലിക്കു നിയോഗിച്ചു യുദ്ധകാല അടിസ്ഥാനത്തിലാണ് പണി നടക്കുന്നതെന്നു കരാറു കാരനായ വി.ഉമ്മര്‍ഹാജി പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്ക് ഏറെ പ്രയോജ നകരമായ ഈ പാലം കണ്ണൂര്‍ ജില്ലയിലെ കടവത്തൂര്‍ ഭാഗത്തേക്ക് പാറക്കടവ് അങ്ങാടി ഒഴിവാക്കി എത്താനുള്ള എളുപ്പവഴിയാണ്.



Chedyalakkadavu bridge construction has resumed concerns over whether it will be completed by December