നാദാപുരം: (nadapuram.truevisionnews.com) വരിക്കോളി നരിക്കാട്ടേരി പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രമായ വരിക്കോളി ജ്വാല ലൈബ്രറി നിർമ്മിക്കുന്ന മൂന്നു നില കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് രാവിലെ നടന്നു. വള്ളംപുറത്ത് രാഘവൻ -നാരങ്ങോളി ചന്ദ്രൻ മാസ്റ്റർ - നാമത്ത് പ്രദീപൻ, സൗദി സ്വദേശി അഹമ്മദ് അബ്ദുൾ അസീസ് എന്നിവരുടെ സ്മരണാർത്ഥം നിർമ്മിക്കപ്പെടുന്ന ജ്വാല സാംസ്കാരിക കേന്ദ്രത്തിന്റെ പ്രവർത്തി ഉദ്ഘാടനം വള്ളം പുറത്ത് രാജൻ, ബിജുത രാഘവൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
ഒന്നരക്കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന കെട്ടിടത്തിൽ ഡിജിറ്റൽ ലൈബ്രറി, റീഡിങ് റൂം, വയോജന സൗഹൃദ കേന്ദ്രം, ജനസേവ കേന്ദ്രം, എജുക്കേഷൻ സെന്റർ, ഓഡിറ്റോറിയം & തിയേറ്റർ ഉൾപ്പെടുന്നവയാണ് ജ്വാല കമ്മിറ്റി വിഭാവനം ചെയ്യുന്നത്.



പരിപാടിയിൽ സികെ നിജേഷ് സ്വാഗതം പറഞ്ഞു. മലയിൽ ചന്ദ്രൻ അധ്യക്ഷനായി. വാർഡ് മെമ്പർ ടി ലീന, വി കെ ചന്ദ്രൻ മാസ്റ്റർ, പ്രേംരാജ് കായക്കൊടി, കണ്ണവെള്ളി മനോജ് എന്നിവർ സംസാരിച്ചു. സിജിന മനോജ് നന്ദി പറഞ്ഞു.
Construction of Varikkoli Jwala Library building begins