നാദാപുരം: നാദാപുരത്തിനടുത്ത് നരിക്കാട്ടേരിയിൽ അധ്യാപകന് നേരെ വധശ്രമം. ഇന്നലെ രാത്രി നരിക്കാട്ടേരി എം എൽ പി സ്കൂൾ അധ്യാപകനും ശാഖാ യുത്ത് ലീഗ് സെക്രട്ടറി കൂടിയായ ഉവൈസ് മാസ്റ്റർക്ക് നേരെയാണ് വധശ്രമം നടന്നത് . തൻ്റെ വീട്ടിൽ നിന്നും ജേഷ്ഠന്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽ ജേഷ്ഠന്റെ വീട്ടിന്റെ പറമ്പിലുള്ള കുളിമുറിയിൽ പതിയിരുന്ന അക്രമി പെടുന്നനെ ഉവൈസ് മാസ്റ്റർക്ക് നേരെ എടുത്തുചാടുകയും മുളകുപൊടിയും കമ്പി വടിയും ഉപയോഗിച്ച് ആക്രമിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് നാദാപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അധ്യാപകൻ പ്രതിരോധം തീർത്തതിനാൽ അക്രമി അക്രമം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. കറുത്ത വസ്ത്രം അണിഞ്ഞ് മുഖം മുഴുവൻ മറച്ച് കണ്ണു മാത്രം കാണുന്ന രീതിയിൽ ആയിരുന്നു അക്രമകാരിയുടെ വേഷം .ഇതിനാൽ ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചില്ല . പ്രതി ധരിച്ച വസ്ത്രവും മുളക് പൊടിയുടെ പാക്കറ്റും വഴിയിൽ ഉപേക്ഷിച്ചത് പിന്നിട് കണ്ടെത്തി.



നാട്ടിൽ ഇത്തരം അതിക്രമങ്ങൾ നടത്തുന്ന സാമൂഹ്യ ദ്രോഹികൾക്ക് നേരെ നടപടി സ്വീകരിക്കാനും രാത്രി കാലങ്ങളിൽ പോലീസ് പെട്രോളിങ് ശക്തമാകാന്നും നിയമപാലകരുടെ അടിയന്തര ഇടപെടൽ ഉണ്ടാകാനും ലഭ്യമായ സ്രോതസ്സുകൾ ഉപയോഗിച്ച് സമഗ്രമായ അന്വേഷണം നടത്തി പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ നാദാപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
Attempted murder of teacher in Narikkattery nadapuram