നാദാപുരം: (nadapuram.truevisionnews.com) എസ്.എഫ്.ഐ ഇടിമുറികളോട് കലഹിച്ച് കലാലയങ്ങൾ ജനാധിപത്യവത്കരിക്കാൻ കെഎസ്‌യു പ്രവർത്തകർ തയ്യാറാവണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അഭിപ്രായപ്പെട്ടു. കെഎസ്‌യു നാദാപുരം നിയോജകമണ്ഡലം പ്രസിഡന്റ് അശ്വിൻദേവ് ചുമതലയേൽക്കുന്ന ചടങ്ങ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിയുന്നു അദ്ദേഹം.
പ്രതിപക്ഷ വിദ്യാർത്ഥി സംഘടനയായ കാലത്ത് എസ്. എഫ്.ഐ അക്രമത്തെ ചെറുത്ത് തോൽപിച്ച് കാലിക്കറ്റ് ,കുസാറ്റ് പോലുള്ള സർവകലാശലകളിലെ വിദ്യാർത്ഥി യൂണിയൻ ഭരണം നേടിയതും,37 വർഷങ്ങൾക്ക് ശേഷം കോട്ടയം സി.എം.എസ് കോളേജ് ഉൾപെടെ ഉള്ള കലാലയങ്ങൾ തിരിച്ച് പിടിച്ചതും ജനാതിപത്യ കേരളത്തിന് പ്രതീക്ഷ നൽകുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



യോഗത്തിൽ അഭിഷേക് തൂണേരി അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറിമാറായ അർജുൻ കറ്റയാട്ട്,സനൂജ് കുറുവട്ടൂർ,ജില്ലാ പ്രസിഡന്റ് വി ടി സൂരജ്,എസ് അഭിമന്യു,കെ പി രാജൻ,ആവോലം രാധകൃഷ്ണൻ,മോഹനൻ പാറക്കടവ്,രവീഷ് വളയം,അനസ് നങ്ങാണ്ടി,ഒ ടി ഷാജി,റിനീഷ് വി വി,പി ജി സത്യനാദ്,കെ എം രഘുനാദ്,റിജേഷ് നരിക്കാട്ടേരി,സിദ്ധാർഥ്,അശ്വിൻദേവ് തുടങ്ങിയവർ സംസാരിച്ചു.നഫിൻ സ്വാഗതവും ആകാശ് ചീത്തപ്പാട് നന്ദിയും പറഞ്ഞു.
Aloysius Xavier urges KSU activists to be ready to democratize colleges