നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. രണ്ട് പേർക്ക് കടിയേറ്റു. നാദാപുരം ചാലപ്രത്തും വെള്ളൂരിലുമാണ് തെരുവുനായയുടെ അക്രമണമുണ്ടായത്. ഇന്നലെ വൈകുന്നേരം ആറരയോടെ ചാലപ്രം കുളശ്ശേരി ക്ഷേത്ര പരിസരത്ത് ഷാജു (40), വെള്ളൂർ പറപ്പട്ടോളി ക്ഷേത്ര പരിസരത്ത് കണ്ണൻ (75) എന്നിവരെയാണ് നായ കടിച്ചത്. ഇരുവരുടെയും കാലിനാണ് കടിയേറ്റത്. രണ്ട് പേരും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Two people bitten by stray dog again in Nadapuram