നാദാപുരം: (nadapuram.truevisionnews.com) വളയം ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിൽ സെക്യൂരിറ്റി ജീവനക്കാരന് നേരെ അക്രമം. തിരുവങ്ങോത്ത് കണാരൻ (55) നാണ് അക്രമത്തിൽ പരിക്ക് പറ്റിയത്.
ആശുപത്രി വളപ്പിൽ പാർക്ക് ചെയ്ത കാർ പുറത്തേക്ക് മാറ്റി നിർത്തിയിടാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ യുവാവാണ് കണാരനെ മർദ്ദിക്കുകയും പിടിച്ച് തള്ളിയിടുകയും ചെയ്തതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.



തിങ്കളാഴ്ച്ച രാവിലെ 9.30 നാണ് സംഭവം. വളയം നിരവ് സ്വദേശി യുവാവിനെതിരെ കണാരൻ വളയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്രമത്തിൽ കണാരൻ്റെ കൈക്കും കാലിനും പരിക്കുണ്ട്.
Violence against security at Valayam Family Health Center