നാദാപുരം: (nadapuram.truevisionnews.com) കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ നാദാപുരം വളയത്ത് വിറ്റ ഭാഗ്യതാര ലോട്ടറി ടിക്കറ്റിന്. ചെക്യാട് പറോലച്ചാലിൽ സജീവൻ വളയത്ത് നടത്തുന്ന ശ്രീലക്ഷ്മി ലോട്ടറി ഏജൻസിയിൽ നിന്ന് വിതരണം ചെയ്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
കണ്ണൂർ ജില്ലയിലെ പൊയിലൂർ തൂവക്കുന്ന് മേഖലയിൽ കാൽനടയായി ലോട്ടറി വിൽപ്പന നടത്തുന്ന വളയം സ്വദേശി ഭാസ്കരൻ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം നേടിയ ഭാഗ്യവാനുള്ളത്. ഭാഗ്യവാനെ കണ്ടെത്താനായിട്ടില്ല. 120 ടിക്കറ്റാണ് ഭാസ്‌ക്കരൻ സജീവനിൽ നിന്ന് വാങ്ങിയത്. ആഹ്ലാദ തിമിർപ്പോടെ സജീവൻ തന്റെ കടയിൽ ലഡ്ഡു വിതരണം നടത്തി
The first prize of the Kerala State Lottery is one crore for the Bhagyathara lottery ticket sold in Nadapuram Valayam