നാദാപുരം: (nadapuram.truevisionnews.com) മനുഷ്യ മനസ്സാക്ഷിയെ പിടിച്ചുലച്ച പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ട് ദിവസങ്ങൾ കഴിഞ്ഞുവെങ്കിലും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഈ കാര്യത്തിൽ മൗനം തുടരുന്നത് ദുരൂഹമാണെന്നും, പോലീസുകാരുടെ കൊടും ക്രൂരതയ്ക്ക് എതിരായി ഒരക്ഷരം ഉരിയാടാതെ മൗനവൃതം തുടരുന്നത് ധാർമിക ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും കെ പി സി സി സെക്രട്ടറി അഡ്വ ഐ. മൂസ ആരോപിച്ചു.
നാദാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നാദാപുരം പോലീസ് സ്റ്റേഷന് മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായിയുടെ ഭരണത്തിൽ പോലീസ് സേനയിൽ ക്രിമിനൽ സംഘങ്ങൾ തഴച്ചു വളരുകയാണ്.



ഇത്തരം ക്രിമിനൽ സംഘങ്ങളെ പാലൂട്ടി വളർത്തുകയും, താരാട്ട് പാടിയുറക്കുകയും ചെയ്യുന്നവരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് ഐ മൂസ പറഞ്ഞു. വി.വി റിനീഷ് അധ്യക്ഷത വഹിച്ചു. അശോകൻ തൂണേരി, പി. അജിത്ത്, അഡ്വ :കെ എം രഘുനാഥ്,കെ സജീവൻ മാസ്റ്റർ,പി കെ ദാമു മാസ്റ്റർ, അഖിലമര്യാട്ട് , കെ പ്രേമദാസ് തുടങ്ങിയവർ പ്രതിഷേധ ധർണ്ണയിൽ സംസാരിച്ചു
Congress dharna in front of Nadapuram police station