നാദാപുരം: (nadapuram.truevisionnews.com) സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷികം സിപിഐ എം നാദാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി പിവീസ് ഓഡിറ്റോറിയത്തിൽ അനുസ്മരണ സംഗമം സംഘടിപ്പിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ഉദ്ഘാടനം ചെയ്തു. എരോത്ത് ഫൈസൽ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എ മോഹൻദാസ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ സി എച്ച് മോഹനൻ, കെ ശ്യാമള എന്നിവർ സംസാരിച്ചു. കെ പി കുമാരൻ സ്വാഗതം പറഞ്ഞു.



In memory of comrade; Sitaram Yechury remembered