കല്ലാച്ചി: (nadapuram.truevisionnews.com)കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയും, രണ്ട് കുട്ടികളുടെ ചികിത്സാ സഹായധനവും ഉന്നതവിജയം നേടിയ വ്യാപാരികളുടെ മക്കളെ അനുമോദിക്കുന്ന ചടങ്ങും ആശ്വാസ് പദ്ധതിപ്രകാരമുളള മരണാനന്തര സഹായമായ 10 ലക്ഷം രൂപയുടെ ധനസാഹവിതരണവും നടന്നു.
ആശ്വാസ് പദ്ധതിയുടെ ഉദ്ഘാടനം ആശ്വാസ് പദ്ധതി ചെയ്‌ർമ്മാൻ എം വി എം കബീർ നിർച്ചഹിച്ചു. വാർഷീക ജനറൽബോഡിയോഗം ജില്ലാ സെക്രട്ടറി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് സംസ്‌ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി യൂണിറ്റ് പ്രസിഡന്റ് എം സി ദിനേഷൻ അധ്യക്ഷനായി.



ജനറൽ സെക്രട്ടറി ഷ്ംസുദ്ദീൻ ഇല്ലത്ത് സ്വാഗതം പറഞ്ഞു. ഏരത്ത് ഇഖ്ബാൽ, കണേക്കൽ അബ്ബാസ്,സലാം സ്പീഡ്, ചിറക്കൽ റഹ്മത്ത്, ശ്രീരാമൻ എസിസി, തണൽ അശോകൻ, നജീബ് ഏലിയാട്ട്, ജമാൽ ഹാജി, സുധീർ ഒറ്റപുരക്കൽ, നിമേഷ്, സുധി ഐ കെ , വിനോദൻ, പവിത്രൻ എന്നിവർ സ്ംസാരിച്ചു. റ്റാറ്റ അബ്ദുറഹിമാൻ നന്ദി പറഞ്ഞു ഷംസുദ്ദീൻ ഇല്ലത്ത് പ്രവർത്തന റിപ്പോർട്ടും റ്റാറ്റ അബ്ദുറഹിമാൻ വരവ് ചിലവു കണക്കും അവതരിപ്പിച്ചു, ശേഷം നടന്ന ഓണാഘോഷവും ഘോഷയാത്രയും ഓണസദ്യയും വേറിട്ടനുഭവമായി.
Financial assistance of Rs 10 lakhs handed over to the merchant's family