Sep 10, 2025 07:21 PM

വളയം: (nadapuram.truevisionnews.com)വളയം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നേതൃത്വത്തിൽ കേരള സംസ്ഥാനപിന്നോക്ക വികസനകോർപറേഷൻ്റെ [കെ എസ് ബി സി ഡി സി ]കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ നൽകി. പദ്ധതിയുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് നിർവ്വഹിച്ചു.

വൈസ് പ്രസിഡണ്ട് പിടി നിഷ അധ്യക്ഷയായി. കെ എസ് ബി സി ഡി സി ഡയറക്ടർ വി പി കുഞ്ഞികൃഷ്ണൻ മുഖ്യ അതിഥിയായി. കവിത പി സി [കുടുംബശ്രീജില്ലാമിഷൻ കോഡിനേറ്റർ ] ലിജിബ സി ചെയർപേഴ്സൺ [കുടുംബശ്രീ സി ഡി എസ് ] ആർ ഗിരിജ [അസി.മാനേജർ കെഎസ് ബിഡിസി നാദാപുരം ബ്രാഞ്ച് ] എം സുമതി, എം കെ അശോകൻ, എം ദിവാകരൻ, കെ എൻ ദാമോദരൻ, ഇവി അറഫാത്ത്, സി എച്ച് ശങ്കരൻ, കെ പി ഗോവിന്ദൻ , സ്മേര എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്തിലെ മുപ്പത് കുടുംബശ്രീകൾക്കായുള്ള രണ്ട് കോടി രൂപയാണ് പിന്നോക്ക വികസകോർപ്പറേഷൻ വിതരണം ചെയ്തത്.

Loans of two crore were distributed to Kudumbashree members in Valayam

Next TV

Top Stories










News Roundup






//Truevisionall