എടച്ചേരി: (nadapuram.truevisionnews.com)എടച്ചേരി ഗ്രാമപഞ്ചായത്തിലെ തലായി 12-ാം വാർഡിന്റെ വികസനക്കുതിപ്പിന് ആക്കം കൂട്ടിക്കൊണ്ട് മൂന്ന് റോഡുകൾ ഗതാഗതത്തിനായി തുറന്നു. കണ്ണുകുത്തിപ്പാറ പുതിയെടുത്ത് മുക്ക് റോഡ്, വണ്ണത്താംകണ്ടി മലക്കാരി താഴെ റോഡ്, പുയിക്കരക്കണ്ടി ഒതയോത്ത് റോഡ് എന്നിവയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ടീച്ചർ നിർവഹിച്ചു.
വാർഡ് മെമ്പർ ശരീഫ കൊളക്കോട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് എം. രാജൻ, വാർഡ് കൺവീനർ വി.പി. മജീദ്, പി.എ. തലായി, വി.പി. വിജയൻ, കുഞ്ഞബ്ദുള്ള അമ്പിടാട്ടിൽ, ബാബു കോട്ടയിൽ എന്നിവർ സംസാരിച്ചു. ഈ പുതിയ റോഡുകൾ യാഥാർത്ഥ്യമായതോടെ പ്രദേശവാസികളുടെ ഏറെ നാളത്തെ യാത്രാദുരിതത്തിനാണ് അറുതിയായത്.
Dream roads come true; Three roads dedicated to the nation in Edacherry