തൂണേരി : (nadapuram.truevisionnews.com) തൂണേരി ഗ്രാമ പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ അംഗനവാടികൾക്കുള്ള ഫർണിച്ചർ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധാസത്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അദ്ധ്യക്ഷനായി.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കും കരമൽ. കെ മധുമോഹനൻ. ടി എൻ രഞ്ചിത്ത്, ഐസിഡിഎസ് സൂപ്പർവൈസർ വിനീത എന്നിവർ സംബന്ധിച്ചു. 25 അംഗൺവാടികളിൽ നിന്നും ആവശ്യമായ ഫർണ്ണിച്ചറുകളുടെ ലിസ്റ്റ് ശേഖരിച്ച് , രണ്ട് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.
Furniture distribution to Anganwadis in Thuneri





.gif)












































