വളയം: [nadapuram.truevisionnews.com] ജമ്മുകശ്മീരിൽ മഞ്ഞുമലയിടിഞ്ഞ് വീരമൃത്യുവരിച്ച ധീരജവാൻ ജെ.പി. ഷൈജുവിന്റെ പതിനാലാം ചരമവാർഷികം ജന്മനാടായ വളയത്ത് സമുചിതമായി ആചരിച്ചു. വളയം പൂങ്കുളം വിപഞ്ചിക ക്ലബ്ബിന്റെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്.
വാർഷിക ദിനത്തോടനുബന്ധിച്ച് രാവിലെ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രതീഷ് ഉദ്ഘാടനം ചെയ്തു.
വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ. വിനോദൻ, കെ.പി. കുമാരൻ, എ.കെ. രവീന്ദ്രൻ, കെ. ചന്ദ്രൻ, സി.എച്ച്. ശങ്കരൻ, കെ.ടി. കുഞ്ഞിക്കണ്ണൻ, കെ.കെ. ശ്യാംരാജ്, എൻ.കെ. മിഥുൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Commemoration of brave soldier J.P. Shyju

































.jpeg)

.jpeg)





