എടച്ചേരി: [nadapuram.truevisionnews.com] ഭാരതത്തിന്റെ 75-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വിജയ കലാവേദി ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ എടച്ചേരിയിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു.
ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് പി.എം. നാണു പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇ.വി. ലിജിഷ് ഭരണഘടനയെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി.
കെ.ടി.കെ. പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ രാജീവ് വള്ളിൽ, കെ. ഹരീന്ദ്രൻ, ജി.കെ. അർജ്ജുൻ, എം. സുമേഷ്, കെ. രാമചന്ദ്രൻ, കെ.ടി.കെ. കിരണൻ, എസ്. റൂബിൻ, സി.കെ. സുനില എന്നിവർ സംസാരിച്ചു.
Republic audience organized in Edachery




































_(8).jpeg)
_(8).jpeg)





