കല്ലാച്ചി: (nadapuram.truevisionnews.com) ആഗോള യുവജന സംഘടനയായ ജെ സി ഐ അദിന്റെ ജെ സി ഐ വീക്കിന് തുടക്കമായി. ജെ സി ഐ യുടെ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിന്റെ മുന്നിലെത്തിക്കാനും, കൂടുതൽ യുവജനങ്ങളെ ആകർഷിക്കാനുമുള്ള പ്രവർത്തനങ്ങളാണ് ജെ സി ഐ വീക്കിലൂടെ ലക്ഷ്യമിടുന്നത്.
കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള വിവിധ ട്രെയിനിംഗുകൾ, സ്പോർട്സ് മത്സരങ്ങൾ, മനുഷ്യന്റെ കടമകൾ ചർച്ചചെയ്യുന്ന വേദികൾ, മുതിർന്ന പൗരന്മാർ, സാമൂഹ്യ പ്രവർത്തകർ, രക്ഷിതാക്കൾ എന്നിവർക്കുള്ള കൃതക്ഞ്ഞത രേഖപ്പെടുത്തിയ കത്തുകൾ ജെ സി ഐ വിളംബര പ്രോഗ്രാമുകൾ എന്നിവ ജെ സി ഐ വീക്കിന്റെ ഭാഗമായി നടത്തുമെന്ന് ജെ സി ഐ പ്രസിഡന്റ് ഷംസുദ്ദീൻ ഇല്ലത്ത്, പി ആർ ആന്റ് മാർക്കന്റിംഗ് വിപി ജെ സി നൗഫൽ മാസ്റ്റർ, ജെ സി ഐ വീക്ക് കോഡിനേറ്റർ ജെ സി ഷബാന എന്നിവർ അറിയിച്ചു.
JCI Week, organized by the global youth organization JCI, has begun