നാദാപുരം: (nadapuram.truevisionnews.com) ലൈസൻസില്ലാതെ ഇരുചക്ര വാഹനങ്ങളുമായി റോഡിലൂടെ യാത്ര നടത്തിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് പിഴയിട്ട് കോടതി. നാദാപുരം പോലീസ് രജിസ്റ്റർ ചെയ്‌ത അഞ്ച് കേസുകളിലാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അമൃത അരവിന്ദ് ശിക്ഷ വിധിച്ചത്. ഓരോ രക്ഷിതാവും 25, 500 രൂപയാണ് പിഴ നൽകണം എന്നാണ് കോടതി ഉത്തരവ്.
നാദാപുരം സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ മാർച്ച് 20ന് പുളിക്കൂൽ റോഡിലും, ഏപ്രിൽ 9നു കസ്‌തുരിക്കുളത്തും മേയ് 18ന് തെരുവൻപറമ്പിലും ജൂൺ 8നു കുമ്മങ്കോടും ജൂൺ 16നു കല്ലാച്ചി പൈപ്പ് ലൈൻ റോഡിലും വച്ചാണ് കുട്ടി ഡ്രൈവർമാരെ പോലിസ് പിടികൂടിയത്. 16, 17 വയസ്സ് പ്രായമുള്ളവരായിരുന്നുവാഹനങ്ങൾ ഓടിച്ചത്. എസ്ഐ എം.പി.വിഷ്ണുവിൻ്റെ നേതൃത്വത്തിലാണ് കുട്ട ഡ്രൈവർമാരെ പിടികൂടിയത്. കസ്‌റ്റഡിയിലെടുത്ത ഇരു ചക്ര വാഹനങ്ങളുടെ ഉടമസ്‌ഥരെ കണ്ടെത്തുകയും കുട്ടികൾക്ക് മോടോർ വാഹനം നൽകിയിതിന് ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു.



കേരള മോട്ടോർ വാഹന നിയമം അനുസരിച്ച്, ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ ആദ്യതവണ ₹5,000 പിഴ ചുമത്തും. ഇത് ഒരു ഇരുചക്രവാഹനത്തിന് മാത്രമല്ല, എല്ലാത്തരം വാഹനങ്ങൾക്കും ബാധകമായ പിഴയാണ്.
കൂടാതെ, ഇത് Motor Vehicles Act, 1988-ലെ സെക്ഷൻ 181 പ്രകാരമുള്ള ഒരു കുറ്റകൃത്യമാണ്. ഈ നിയമപ്രകാരം, ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ മൂന്ന് മാസം വരെ തടവോ അല്ലെങ്കിൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. ഇതുകൂടാതെ, പ്രായപൂർത്തിയാകാത്തവർ (മൈനർ) ആണ് ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നതെങ്കിൽ പിഴത്തുക ₹25,000 വരെയാകാം. ഒപ്പം, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും, പ്രായപൂർത്തിയാകുന്ന സമയത്ത് പോലും ലൈസൻസ് ലഭിക്കാൻ അയോഗ്യത ഉണ്ടാകാനും സാധ്യതയുണ്ട്.
Court fines parents of children who traveled on roads with two-wheelers without licenses