നാദാപുരം: (nadapuram.truevisionnews.com) ജനാധിപത്യ മഹിളാ അസോസിയേഷൻ നാദാപുരം ഏരിയ സമ്മേളനം രാഹുൽ മാങ്കുട്ടത്തിൽ എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. പി. മാതു നഗറിൽ (കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ) നടന്ന സമ്മേളനം അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗം കെ.പി. സുമതി ഉദ്ഘാടനം ചെയ്തു. പി.കെ. ഷൈജ, എം.വി. ആമിന, കെ.കെ. ലിഗിത എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്.
കെ പി വസന്ത കുമാരി പതാക ഉയർ ത്തി. ജില്ലാ പ്രസിഡൻ് ദീപ ഡി ഓൾഗ സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി കെ ശ്യാമള പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി അംഗം കെ കെ ലതിക, സംസ്ഥാന കമ്മിറ്റി അം ഗം പി ഉഷാകുമാരി, ജില്ലാ ജോ. സെക്രട്ടറി സി എം യശോദ, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ പി വനജ, ജില്ലാ കമ്മിറ്റി അംഗം അഞ്ജു ശ്രീധർ, എം സുമതി, അഡ്വ ജ്യോതി ലക്ഷ്മി, പി കെ സജില, പി മോളി, അഡ്വ. ലത എന്നിവർ സംസാരിച്ചു. കെ പി കുമാരൻ സ്വാഗതം പറഞ്ഞു.



ഭാരവാഹികൾ: അഡ്വ. ലത (പ്ര സിഡന്റ്റ്). എം ദേവി, സി പി അം ബു (വൈസ് പ്രസിഡന്റുമാർ), കെ ശ്യാമള (സെക്രട്ടറി), പി കെ ഷൈജ, അഡ്വ. വി കെ ജ്യോതി ലക്ഷ്മി (ജോ. സെക്രട്ടറിമാർ), എ പി ഷൈനി (ട്രഷറർ).
Women's Association demands resignation of Rahul Mangkootat