Sep 18, 2025 11:05 AM

നാദാപുരം: (nadapuram.truevisionnews.com) 'മാനവികതയ്ക്ക് ഒരു ഇശൽ സ്പർശം' എന്ന ശീർഷകത്തിൽ ഒന്നര മാസക്കാലമായി നടന്ന കേരള മാപ്പിള കലാ അക്കാദമി മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തിയായ ശേഷം ചാപ്റ്റർ സംഗമങ്ങൾക്ക് തുടക്കമായി. ആദ്യ ചാപ്റ്റർ സംഗമം നാദാപുരത്ത് നടന്നു. പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. കല്ലാച്ചി പ്രസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ ഉദ്ഘാടനം ചെയ്തു‌.

ജില്ലാ പ്രസിഡൻ്റ് എം കെ അഷ്റഫ് അധ്യക്ഷനായി. ചാപ്റ്റർ സെക്രട്ടറി യൂനുസ് മുളിവയൽ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, ഖത്തർ കെഎംസിസി സംസ്ഥാന സമിതി അംഗം സി സി ജാതിയേരി എന്നിവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡണ്ട് സി വി അഷറഫ് ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു.

ഇക്ബാൽ നരിപ്പറ്റയുടെ നേതൃത്വത്തിൽ ഇശൽ വിരുന്നും അരങ്ങേറി .രക്ഷാധികാരിയായി കവി കുന്നത്ത് മൊയ്‌തു മാസ്റ്ററെ തെരഞ്ഞെടുത്തു. മണ്ടോടി ബഷീർ മാസ്റ്റർ പ്രസിഡൻ്റം സി കെ അഷ്റഫ് ജനറൽ സെക്രട്ടറിയും ആയി തുടരും. യൂനുസ് മാസ്റ്റർ മുളിവയൽ ഓർഗനൈസിംഗ് സെക്രട്ടറിയും നൗഫൽ പാറക്കടവ് ട്രഷററുമാണ്.വൈസ് പ്രസിഡൻ്റമാരായി എം. പി സലീം മാസ്റ്റർ,പി ടി മഹമൂദ്, സി എച്ച് നജ്‌മ ബീവി, സി കെ ജമീല എന്നിവരെയും സെക്രട്ടറിമാരായി മഅറൂഫ് ചാലപ്രം, സക്കീന ഹൈദർ,ആരിഫ എം കെ എന്നിവരെയും തെരഞ്ഞെടുത്തു.ഒ പി മുഹമ്മദ്, ജി കെ സഫീർ ( ഇശൽ കൂട്ടം),ടി കെ അസ്‌ലം മാസ്റ്റർ, ശരീഫ് നരിപ്പറ്റ ( ശില്പ ശാല ), സി സി ജാതിയേരി, ഫൗസിയ മുഹമ്മദ് (ചാരിറ്റി വിംഗ്) എന്നിവർ സബ് കമ്മിറ്റി ഭാരവാഹികളാണ്. ഇതിനു പുറമെ 15 എക്സ‌ിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

Kerala Mappila Kala Akademi chapter meetings begin in Nadapuram

Next TV

Top Stories










News Roundup






Entertainment News





//Truevisionall