നാദാപുരം: യുഡിഎഫിന്റെ ഭീഷണിക്ക് വഴങ്ങി നാദാപുരം പഞ്ചായത്തിൽ അനധികൃത വോട്ടർമാരെ നീക്കം ചെയ്യാത്തതിനെതിരെയും അർഹരായ വോട്ടർമാരെ കൂട്ടിച്ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ ജോയിൻ ഡയറക്ടർക്ക് എൽഡിഎഫ്പ്രവർത്തകർ പരാതി നൽകി. വിവിധ വാർഡുകളിൽ നിന്നായി 96 പരാതികളാണ് ഡയറക്ടർക്ക് നൽകിയത്.
ചൊവ്വാഴ്ച രാവിലെയാണ് എൽഡിഎഫ് പ്രവർത്തകർ കോഴിക്കോട് സിവിൽ സ്റ്റേഷനിലെത്തി പരാതി നൽകിയത്. പതിറ്റാണ്ടുകൾക്കു മുമ്പ് പഞ്ചായത്തിൽ നിന്നും മാറി താമസിച്ചവരും കല്യാണം കഴിച്ച് ജില്ലക്ക് പുറത്ത് താമസിക്കുന്നവരെ പോലും നീക്കം ചെയ്യാൻ യുഡിഎഫിന്റെ ഭീഷണിക്ക് വഴങ്ങി ജീവനക്കാർ തയ്യാറായിട്ടില്ല. അർഹതപ്പെട്ട പുതുതായി വോട്ട് ചേർക്കേണ്ട നിരവധി പേരുടെ പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
പഞ്ചായത്തിലാകമാനം ആയിരത്തോളം യുഡിഎഫ് അനുഭാവികളായ ഡബിൾ വോട്ടർമാരുടെ വിവരം എൽഡിഎഫ് ശേഖരിച്ചിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും എൽഡിഎഫ് പരാതി നൽകി. കള്ളവോട്ട് ചേർക്കാനുള്ള നീക്കത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എൽഡിഎഫ്നാദാപുരം പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു
LDF files complaint with J. Director against move to tamper with Nadapuram Panchayat voter list