നാദാപുരം : ( www.truevisionnews.com ) വടയത്ത് കിണറ്റിൽ വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന . ഇന്ന് ഉച്ചയോടെ വടയം കിഴക്കെ വളപ്പിൽ കുഞ്ഞബ്ദുള്ളയുടെ വീട്ടുവളപ്പിലെ ആൾമറയില്ലാത്തതും ഏകദേശം 50 അടി താഴ്ചയുള്ളതും നിറയെ വെള്ളമുള്ളതുമായ കിണറിൽ കുരിയേരി പൊയിൽ അന്ത്രു ഹാജിയുടെ രണ്ട് വയസ് പ്രായമുള്ള പശു അകപ്പെടുകയായിരുന്നു.
നാദാപുരം അഗ്നിരക്ഷാനിലയത്തിൽ നിന്നെത്തിയ സേനാംഗങ്ങൾ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ഐ ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ, ഫയർ& റെസ്ക്യൂ ഓഫീസർമാരായ എൻഎം ലതീഷ്, കെ.കെ ശിഖിലേഷ് , എ.കെ ഷിഗിൻ ചന്ദ്രൻ എന്നിവർ കിണറിലിറങ്ങി ഒരു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിൽ അതിസാഹസികമായി പശുവിനെ സുരക്ഷിതമായി പുറത്തെടുത്തു. ഫയർ &റെസ്ക്യൂ ഓഫീസർ. കെ.പി ശ്യാംജിത്ത് കുമാർ, ഹോം ഗാർഡ് കെ.പി വിനീത് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. നാട്ടുകാരുടെ സഹായവും ലഭ്യമായിരുന്നു.
Fireforce rescue cow that fell into well in Nadapuram