ഓർക്കാട്ടേരി: വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ്. ഓർക്കാട്ടേരിയിൽ സംഘപരിവാർ പ്രവർത്തകനായിരുന്ന ടി.എം.കുമാരന്റെ മുപ്പതാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പ സംഗമത്തിലൂടെ കുത്തക മുതലാളിമാരെ ക്ഷണിച്ച് വരുത്തി ശബരിമലയെ കമ്പോള കേന്ദ്രമാക്കി മാറ്റാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് എം.ടി. രമേഷ് കുറ്റപ്പെടുത്തി. ഈ ഘട്ടത്തിൽ വികസിത കേരളം എന്ന മുദ്രവാക്യമാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്നും ഈ കാഴ്ച്ചപാട് കേരള ജനത സ്വീകരിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.



ബിജെപി ഓർക്കാട്ടേരി ഏരിയ പ്രസിഡന്റ് എം.പി. മന്മഥൻ അധ്യക്ഷത വഹിച്ചു. ആർഎസ്എസ് കോഴിക്കോട് വിഭാഗ് സഹ സംഘചാലക് എ.കെ ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. ബിജെപി കോഴിക്കോട് നോർത്ത് ജില്ല ജനറൽ സെക്രട്ടറി പി.പി.മുരളി, ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് കെ.പി.അഭിജിത്ത്, ടി.കെ വാസു, രാജീവൻ ആശാരിമീത്തൽ, ടി.കെ സജീവൻ, സി.ഗോപാലകുറുപ്പ്, എം.സി അശോകൻ, ശ്രീജിത്ത് ഇല്ലത്ത് എന്നിവർ സംസാരിച്ചു.
CPM is trying to turn Sabarimala into a market center by inviting monopoly capitalists - M.T. Ramesh