അരൂർ: പുറമേരി ഗ്രാമപഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് പ്രാദേശിക നേതാവുമായിരുന്ന പെരുണ്ടച്ചേരിയിലെ പി.എ ഗോപാലന്റെ ചരമവാർഷിക ദിനം സംഘടിപ്പിച്ച് കുടുംബം. ചരമവാർഷിക ദിനത്തിൽ രണ്ട് പേരെ ആദരിച്ചു.
അരൂർ പോസ്റ്റ് മാസ്റ്റർ ആർ.കെ.വത്സല, മുൻ വ്യാപാരിയും ജനസേവകനുമായിരുന്ന വാതുക്കൽ പറമ്പത്ത് കോട്ട് കുഞ്ഞമ്മത് എന്നിവരെയാണ് പി.എ ഗോപാലന്റെ കുടുംബം ആദരിച്ചത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.



വാർഡ് അംഗം കണ്ടോത്ത് റീത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ പി ശ്രീലത, ടി കുഞ്ഞിക്കണ്ണൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി കുട്ടിശങ്കരൻ, കെ.കെ രാമചന്ദ്രൻ, എ ജാനു, പി.കെ രാധാകൃഷ്ണൻ, പരിപ്പിൽ കണ്ണൻ, കുടാട്ട് ചീരു, എൻ.കെ അമ്മത്, പി.കെ.രവീന്ദ്രൻ, ആർ.കെ.വത്സല, ജി.ഡി.വിജയി എന്നിവർ പ്രസംഗിച്ചു.
family honors postmaster and former businessman on P.A. Gopalan's memorial day