നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുവേണ്ടി മക്കൾക്കൊപ്പം ക്യാമ്പയിനും സൗഹൃദ ക്ലബ്ബും എസ്.എം.സി ചെയർമാൻ ദിലീപ് പെരുമുണ്ടച്ചേരി ഉദ്ഘാടനം ചെയ്തു. സൗഹൃദ ക്ലബ്ബ് സംഘടിപ്പിച്ച ക്ലാസിൽ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺ ദീപ ഡി രക്ഷിതാക്കളുമായി സംവദിച്ചു. പ്രിൻസിപ്പൽ വിൻസെൻ്റ് ജോസഫ് അധ്യക്ഷത വഹിച്ചു. പി പ്രസാദ് മാസ്റ്റർ സ്വാഗതവും കെ ബവിത ടീച്ചർ നന്ദിയും പറഞ്ഞു.
Kallachi Higher Secondary School organizes campaign and friendship club with children