അരൂർ: (nadapuram.truevisionnews.com) റോഡിൽ നിന്ന് വലിയ തോതിൽ ഉയരുന്ന പൊടിപടലം റോഡിന്റെ വശങ്ങളിലുള്ള താമസക്കാർക്ക് അലർജിക്കും ശ്വാസകോശ രോഗങ്ങൾക്കും കാരണമാകുന്നതായി പരാതി. അരൂർ-എളയടം-തണ്ണീർപന്തൽ റോഡിൽ കനത്ത തോതിലാണ് പൊടി ഉയരുന്നത്. ഇത് ജനത്തിന് തീരാദുരിതമായി മാറി.
റോഡ് അത്യാധുനിക സംവിധാനത്തിൽ പരിഷ്‌കരിക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി. ഒച്ചിന്റെ വേഗതയിൽ നീങ്ങിയ പണിക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. റോഡിലുപയോഗിച്ച രാസവസ്തു മണ്ണിനോടൊപ്പം ചേർന്ന് വാഹനങ്ങൾ പോകുമ്പോൾ മുകളിലോട്ട് പരക്കുകയാണ്. ഇപ്പോൾ ടാറിങ്ങിന്റെ മുന്നോടിയായി കംപ്രസർ ഉപയോഗിച്ച് റോഡിലെ മണ്ണ് നീക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇതാണ് ദുരിതമായത്. റോഡ് ഓരത്തെ വീടുകളിൽ ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത സ്ഥിതി. ജലദോഷം, ചുമ, പനി ഉൾപ്പെടെ വ്യാപകമായിരിക്കുകയാണ്. മറ്റ് രോഗം ബാധിച്ചവർക്കു പൊടി ശല്യം രോഗമൂർച്ഛക്ക് കാരണമായി. റോഡ് നനക്കാൻ പോലും ബന്ധപ്പെട്ടവർ തയ്യാറാകുന്നുമില്ല.



Complaints that dust on Aroor Road is causing respiratory diseases