വാണിമ്മേൽ : (nadapuram.truevisionnews.com) മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി വനം വകുപ്പ് വാണിമേൽ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്ക്കിൽ മലയോര നിവാസികളുടെ ദുരിതങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി ജനകീയ വികസന സമിതി പ്രവർത്തകർ .
പ്രകൃതി ദുരന്തങ്ങൾക്കൊപ്പം വന്യ ജീവി ആക്രമണങ്ങളും മലയോര കർഷകർക്ക് ഇരട്ടി പ്രഹരമായി മാറിയിരിക്കുകയാണ്. കാർഷിക വിളകളുടെ നാശത്തിനൊപ്പം കർഷകരുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണി ഉയർത്തുകയാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന കാട്ടു മൃഗങ്ങൾ.



വന്യ ജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. ജനകീയ വികസന സമിതി ചെയർമാൻ അമ്പലക്കണ്ടി അബ്ദുൾ റഹിമ കൺവീനർ കളത്തിൽ ഇഖ്ബാൽ , ജോയിൻ്റ് കൺവീനർ സഞ്ജയ് ബാവ , എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മലയോര നിവാസികൾ നേരിടുന്ന പ്രയാസങ്ങൾ വിശദീകരിച്ച് നിവേദനം നൽകി.
Intensive campaign to reduce human-wildlife conflict Help desk launched in Vanimel