പുളിയാവ് : (nadapuram.truevisionnews.com) നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പുളിയാവ് ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ " കേരള പബ്ലിക് സർവീസ് കമ്മീഷനും തൊഴിലവസരങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു.
പി .എസ്. സി. ഒൺ ടൈം രജിസ്ട്രേഷൻ മുതൽ പരീക്ഷ നടത്തിപ്പ്, ഷോർട്ട് ലീസററ് തയ്യാറാക്കൽ, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, ഇൻറർവ്യൂ, റാങ്ക് ലിസ്റ്റ്, നിയമന ശിപാർശ മുതലായ പി.എസ് സി.യുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് കേരള പബ്ലിക് സർവീസ് കമ്മീഷനിൽ നിന്നും റിട്ടയർ ചെയ്ത ജോയിൻ്റ് സെക്രട്ടറി വി. മോഹനൻ ക്ലാസെടുത്തു. പി .എസ് സിയെ കുറിച്ചും പല വിധത്തിലുള്ള ആശങ്കളെ കുറിച്ചും വിദ്യാർത്ഥികൾ ചോദിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. മഹേഷ് എം.വിദ്യാർത്ഥികൾക്ക് ഒൺ ടൈം രജിസ്ട്രേഷനെ കുറിച്ച് ബോധവൽക്കരണം നടത്തുകയും രജിസ്ട്രേഷന് നേതൃത്വം നൽകുകയും ചെയ്തു.
പതിനെട്ട് വയസ്സ് പൂർത്തിയായ എല്ലാ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളുടെയും പിഎസ്‌സി ഒൺ ടൈം രജിസ്ട്രേഷൻ കോളേജിൽ വെച്ച് നടത്താൻ ഏർപ്പാട് ചെയ്യുമെന്നും അവർക്ക് വേണ്ട കരിയർ ഗൈഡൻസിന്റെ പ്രവർത്തനം ഉടൻ തന്നെ ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ കോളേജ് മാനേജ്മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി മരുന്നോളി കുഞ്ഞബ്ദുള്ള മാസ്റ്റർ പറഞ്ഞു.
ഹിസ്റ്ററി ഡിപ്പാർട്ട്മെൻറ് മേധാവി കെ. കുഞ്ഞിരാമൻ ചടങ്ങിന് സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ: എം കെ .മധുസൂദനൻ അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി രാമചന്ദ്രൻ, മലയാളം വിഭാഗം മേധാവി മന്മഥൻ, മുതലായവർ ആശംസകൾ അർപ്പിച്ചു. ചരിത്ര അധ്യാപകനായ നുസൈഫ് നന്ദി പ്രകാശിപ്പിച്ചു.
Puliyav College History Department organizes class on 'Kerala Public Service Commission and Job Opportunities'