നാദാപുരം : (nadapuram.truevisionnews.com) നാദാപുരത്ത് പ്രവാസിയുടെ കുടുംബം താമസിക്കുന്ന വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. അക്രമത്തിന് പിന്നിൽ ഗൾഫിലെ ബസിനസ് തർക്കമാണെന്ന് പൊലീസിന് സൂചന ലഭിച്ചു.



നാദാപുരം ചേലക്കാട് ടൗണിന് സമീപം കണ്ടോത്ത് അമ്മദിൻ്റെ വീടിന് നേരെയാണ് അക്രമം ഇന്നലെ രാത്രി 11.03 നാണ് അജ്ഞാതർ സ്ഥോടക വസ്തു എറിഞ്ഞത്. നാദാപുരം പോലീസ് ഉടനെ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗർഭിണിയായ യുവതിയും മൂന്ന് കുട്ടികളും ഉൾപ്പെടെ വീട്ടുകാർ ഉറങ്ങി കിടക്കുന്നതിനിടെയാണ് അക്രമം നടന്നത്. വീടിന്‍റെ ചുമരിൽ തട്ടിയ വസ്തു ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ കേസ് എടുത്തിട്ടുണ്ട്. വീടിൻ്റെ സ്ഫോടനത്തിൽ വീടിൻ്റെ ചുമരിന് കേട് പാട് ഉണ്ടായിട്ടുണ്ട്.
Police launch investigation into incident where explosives were thrown at expatriate house in Nadapuram