നാദാപുരം: (nadapuram.truevisionnews.com) സിപിഐ എം ചെക്യാട് ലോക്കൽ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു. പഞ്ചായത്ത് സെക്രട്ടറിയും നാദാപുരം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന എം. കോരന്റെ ഇരുപതാം ചരമവാർഷികം ആചരിച്ചു. എം. കോരൻ അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു.
കെ പി മോഹൻദാ സ് അധ്യക്ഷനായി. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം പിതാജുദ്ദീൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം വി കെ ഭാസ്കരൻ, കുറുവന്തേരി ലോക്കൽ സെക്രട്ടറി കെ പി കുമാരൻ, എം കുഞ്ഞി രാമൻ, എം ബൈജു എന്നിവർ സംസാരിച്ചു.
Before memories; CPI(M) and KSKT commemorate M Koran at Chekyate