എടച്ചേരി : (nadapuram.truevisionnews.com) ഇഞ്ചി കുറുങ്ങോട്ട് താഴ, കൊമ്മിളിമുക്ക് ഫുഡ്പ്പാത്ത് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് 11 ലക്ഷം രൂപ ചിലവഴിച്ചാണ് നടപ്പാത നിർമ്മിച്ചത്.
പഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി അധൃക്ഷയായി.വാർഡ് മെമ്പർ ഷീമ വള്ളിൽ, ടി വി ഗോപാലൻ, ഇ കെ സജിത്ത്കുമാർ, സി സുരേന്ദ്രൻ, മുഹമ്മദ് ചുണ്ടയിൽ, ഇ കെ കുഞ്ഞികണ്ണൻ കൺവീനർ സുകേഷ് സി ടി കെ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈ:പ്രസിഡൻ്റ് ടി കെ അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.
Inauguration of the Inchikurungott Thaza Kommilimukku footpath