പുറമേരി :( nadapuram.truevisionnews.com ) നാടിൻ്റെ സാരഥിയും ജനനേതാവുമായിരിക്കെ ആകസ്മികമായി വിടപറഞ്ഞ സി.എം വിജയൻ മാസ്റ്ററുടെ ഒർമ്മ പുതുക്കാനൊരുങ്ങി ജന്മനാട്. സിപിഐ എം നേതൃത്വത്തിൽ ദിനാചരണ കമ്മറ്റി രൂപീകരിച്ചു.
പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റും സിപിഐ എം ലോക്കൽ കമ്മറ്റി അംഗവുമായ സി.എം വിജയൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികദിനാചരണം ഒക്ടോബർ ഒന്നിന് വിവിധ പരിപാടികളോടെ ആചരിക്കും.



സ്വാഗത സംഘം രൂപീകരണ യോഗം സിപിഐഎം ലോക്കൽ സെക്രട്ടറി കെ.ടി. കെ. ബാലൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസീത കല്ലുള്ളതിൽ അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി രാജേഷ്, അനീഷ് മാസ്റ്റർ രമ. മടപ്പള്ളി എം.ടി.കെ.മനോജൻ എന്നിവർ സംസാരിച്ചു. ടി.ടി.കെ. വിജീഷ് സ്വാഗതം പറഞ്ഞു. പ്രഭാതഭേരിയും പുഷ്പാർച്ചനയും വൈകുന്നേരം റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും.
ദിനാചരണ കമ്മറ്റി ഭാരവാഹികൾ : പ്രസീത കല്ലുള്ളതിൽ (ചെയർമാൻ), ടി.ടി.കെ. വിജീഷ് (കൺവിനർ) രമ മടപ്പള്ളി (ട്രഷറർ ) .
committee formed prepares to renew CM Vijayan Master's memory