Sep 28, 2025 08:34 PM

നാദാപുരം :(nadapuram.truevisionnews.com) ചരിത്രം മാറുമെന്ന് ഉറപ്പാണ് എന്ന പ്രഖ്യാപനവുമായി വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ നാദാപുരത്ത് വിജയത്തിലേക്കുള്ള വഴി വെട്ടി എൽഡിഎഫ് കാൽനട ജാഥ പ്രയാണം. പാഴായിപ്പോയ 40 വർഷം നാദാപുരവും മാറും പ്രചരണ ജാഥയ്ക്ക് ഇന്ന് വൈകിട്ട് ഉജ്വല സമാപനം . വികസന മുരടിപ്പ് ജനങ്ങളിൽ വിശദീകരിക്കാനും, വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം അധികാരത്തിൽ വരേണ്ട ആവശ്യകത ജനങ്ങളിൽ വിശദീകരിക്കാനും എൽ ഡി എഫ് നാദാപുരം പഞ്ചായത്ത് പ്രചരണ ജാഥ വരിക്കോളിയിൽ സമാപിച്ചു.


26 ന് പെരുവങ്കരയിൽ സി.പി ഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്ത ജാഥ രണ്ട് ദിവസങ്ങളിലായി നാദാപുരം പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഉജ്വലമായ സ്വീകരണത്തിനു ശേഷമാണ് സമാപിച്ചത്. വരിക്കോളിയിൽ നടന്ന സമാപന യോഗത്തിൽ സി.പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എ മോഹൻദാസ് , സി.എച് ഹമീദ് മാസ്റ്റർ,കരിമ്പിൽ ദിവാകരൻ, കെ.പി കുമാരൻ മാസ്റ്റർ, രജീന്ദ്രൻ കപ്പള്ളി, എരോത്ത് ഫൈസൽ, കെ.വി നാസർ, ടി.സുഗതൻ മാസ്റ്റർ, കെ. ശ്യാമള ടീച്ചർ,വി എ കുഞ്ഞിപ്പോക്കർ ഹാജി, ജാഥാ ലീഡർ സി.എച് മോഹനൻ എന്നിവർ സംസാരിച്ചു കെ.ജയേഷ് അദ്ധ്യക്ഷത വഹിച്ചു. എം ചന്ദ്രൻ സ്വാഗതം പറഞ്ഞു.

LDF foot march cuts through Vijaya Road in Nadapuram

Next TV

Top Stories










News Roundup