വളയം: (nadapuram.truevisionnews.com) അച്ചംവീട് പ്രണവം ഗ്രന്ഥശാല ഗാന്ധി ജയന്തി ആഘോഷിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രണവം ഗ്രന്ഥശാല കമ്മിറ്റി അംഗം കെ ബിനീഷ് അധ്യക്ഷനായി. പ്രണവം ഗ്രന്ഥശാല പ്രസിഡൻറ് ടി .കെ ഷിനിൽ സ്വാഗതം പറഞ്ഞു. പ്രണവം ക്ലബ്ബ് പ്രസിഡണ്ട് നിധിൻ കൃഷ്ണ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ടി .കെ ഷിനിൽ ,ടി .ലിജി എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് എൽ പി, യുപി ,എച്ച് എസ് വിഭാഗങ്ങൾക്ക് പ്രസംഗം മത്സരം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ പങ്കിനെക്കുറിച്ച് വിഷയം നൽകുകയും കുട്ടികൾ എല്ലാവരും വളരെ നന്നായി പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു.
Gandhiji role Pranavam Library celebrates Gandhi Jayanti











































.jpeg)