നാദാപുരം: [nadapuram.truevisionnews.com] വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ഥാനാർത്ഥിക്ക് നേരെ വധഭീഷണി. കാർ അടിച്ചു തകർത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ചെക്യാട് പഞ്ചായത്ത് നാലാം വാർഡ് സ്ഥാനാർത്ഥി കെ.പി. കുമാരന് നേരെയാണ് ഇന്നലെ കാലിക്കൊളുമ്പ് ബൂത്തിനടുത്ത് തടഞ്ഞ് നിർത്തി അക്രമിച്ചത്.
ബൂത്തിൽ നിന്ന് വോട്ടിങ്ങ് കഴിഞ്ഞ് മടങ്ങുന്ന സ്ഥാനാർത്ഥിയുടെ കാറിൻ്റെ മുന്നിൽ ചാടി വീണ് സ്ഥാനാർത്ഥിയെ വധിക്കുംമെന്നും മറ്റും വിളിച്ച് പറഞ്ഞ് കൈയ്യിൽ കരുതിയ ഇരുമ്പ് ദണ്ഡ് കൊണ്ട് കാറിൻ്റെ ഗ്ലാസ് അടിച്ച് തകർക്കുകയായിരുന്നു. വളയം സി ഐ യുടെ ഇടപടൽ കൊണ്ട് മാത്രമാണ് ജീവൻ തിരിച്ച് കിട്ടിയതെന്ന് കുമാരൻ പറഞ്ഞു.
Death threats against candidate after blocking car











































.jpeg)