നാദാപുരം: [nadapuram.truevisionnews.com] വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ആശ്വാസമായി എസ്.വൈ.എസ് തണ്ണീർപന്തൽ. ‘മനുഷ്യർക്കൊപ്പം’ എന്ന ശീർഷകത്തിൽ ജനുവരി 3ന് നാദാപുരത്ത് നടക്കുന്ന കേരളയാത്രയുടെ സ്വീകരണ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായാണ്, കുമ്മങ്കോട് യൂണിറ്റ് എസ്.വൈ.എസ് കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ പോളിംഗ് സ്റ്റേഷൻ സമീപം തണ്ണീർപന്തൽ ഒരുക്കിയത്.
ചൂടിൽ കാത്തുനിൽക്കുന്ന വോട്ടർമാർക്ക് വലിയ ആശ്വാസമായി തണ്ണീർപന്തൽ മാറി. കേരള മുസ്ലിം ജമാഅത്ത് നാദാപുരം സർക്കിൾ സെക്രട്ടറി മൊയ്‌ദു മുസ്‌ലിയാർ തണ്ണീർപന്തൽ ഉദ്ഘാടനം ചെയ്തു.
മൊയ്‌ദു ഇപി അധ്യക്ഷത വഹിച്ചു. ഇസ്മായിൽ എൻ.വി., ബഷീർ എം.പി., നൗഷാദ് സഖാഫി, ഫൈസൽ പിലാക്കാട്ട്, ഫാരിസ്, മുഹമ്മദ് ഇപി, സിദീഖ് പി.കെ., അദ്‌നാൻ, മാസിൻ എന്നിവർ പങ്കെടുത്തു.
Election, SYS Thanneerpanthal












































.jpeg)