വോട്ടിനിടെ തലയിൽ ഓട് പൊട്ടിവീണ് യുവാവിന് പരിക്ക്

വോട്ടിനിടെ തലയിൽ ഓട് പൊട്ടിവീണ് യുവാവിന് പരിക്ക്
Dec 12, 2025 09:38 AM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com]  തദ്ദേശ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരുന്ന വളയത്തെ പത്താം വാർഡ് പോളിംഗ് ബൂത്തിൽ വോട്ടിനായി കാത്തുനിന്ന നിരയിലെ മാധ്യമപ്രവർത്തകനും വാർഡ് വോട്ടറുമായ യുവാവിന് മേൽക്കൂരയിലെ ഓട് പെട്ടെന്നുവീണ് പരിക്കേറ്റു.

തലയടക്കം ശരീരത്തിലെ വിവിധ ഭാഗങ്ങളിലാണ് പരിക്കുകൾ. പോളിംഗ് നടക്കുന്ന ക്ലാസ് മുറിയിലെ മേൽക്കൂര പൊട്ടി വീണാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് ശേഷം മറ്റുചില ഓടുകളും പൊളിഞ്ഞ് നിലത്ത് പതിച്ചതോടെ വോട്ടർമാർ ഭീതിയിലായി. എൽ.പി. കുട്ടികൾ സാധാരണയായി കളിക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്.

അതുകൊണ്ടു തന്നെ വൻദുരന്തമാണ് ഒഴിവായതെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുമ്പ് ഷീറ്റുകൾ ഘടിപ്പിച്ച മറ്റുഭാഗത്തെ മേൽക്കൂരയും ഏത് നിമിഷവും തകർന്നുവീഴാനാകുന്ന അവസ്ഥയിലാണ്.

സ്കൂൾ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും അലംഭാവമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് വോട്ടർമാർ ആരോപിച്ചു.

Local Elections, Valayam 10th Ward

Next TV

Related Stories
വോട്ടെടുപ്പ്; കല്ലാച്ചിയിലും വാണിമേലും സംഘർഷം, പൊലീസ് ലാത്തി വീശി

Dec 11, 2025 11:15 PM

വോട്ടെടുപ്പ്; കല്ലാച്ചിയിലും വാണിമേലും സംഘർഷം, പൊലീസ് ലാത്തി വീശി

വോട്ടെടുപ്പ്, കല്ലാച്ചിയിലും വാണിമേലും സംഘർഷം, പൊലീസ് ലാത്തി...

Read More >>
ഒരാൾ അറസ്റ്റിൽ; കല്ലാച്ചിയിൽ വാഹനം തടഞ്ഞു നിർത്തി ആൾക്കുട്ട മർദ്ദനം രണ്ട് പേർക്ക് പരുക്ക്

Dec 11, 2025 10:51 PM

ഒരാൾ അറസ്റ്റിൽ; കല്ലാച്ചിയിൽ വാഹനം തടഞ്ഞു നിർത്തി ആൾക്കുട്ട മർദ്ദനം രണ്ട് പേർക്ക് പരുക്ക്

കല്ലാച്ചിയിൽ വാഹനം തടഞ്ഞു നിർത്തി ആൾക്കുട്ട മർദ്ദനം രണ്ട് പേർക്ക്...

Read More >>
യുവാവിന് മർദ്ദനം; കല്ലാച്ചിയിലെ മുസ്ലിംലീഗ് ഓഫീസിൽ തടഞ്ഞ് വെച്ച് മർദ്ദിച്ചതായി പരാതി

Dec 11, 2025 07:26 PM

യുവാവിന് മർദ്ദനം; കല്ലാച്ചിയിലെ മുസ്ലിംലീഗ് ഓഫീസിൽ തടഞ്ഞ് വെച്ച് മർദ്ദിച്ചതായി പരാതി

കല്ലാച്ചിയിലെ മുസ്ലിംലീഗ് ഓഫീസിൽ തടഞ്ഞ് വെച്ച് മർദ്ദിച്ചതായി...

Read More >>
Top Stories

News Roundup