നാദാപുരം :(https://nadapuram.truevisionnews.com/) രാത്രിയിൽ വിവാഹം കഴിഞ്ഞ് വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി ആൾ കൂട്ട മർദ്ദനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ കല്ലാച്ചി സ്വദേശി പറമ്പത്ത് അമ്പാട്ട് അമ്മദിനെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു.
ബുധാഴ്ച്ച രാത്രി പത്ത് മണിയോടെ യായിരുന്നു സംഭവം തോട്ടിൽപ്പാലത്തു നിന്ന് വിവാഹം കഴിഞ്ഞ് വരികയായിരുന്ന വളയം കുറുപ്പം കണ്ടി രാജീവനും ഭാര്യ പ്രീത സഹോദരി ജാനു എന്നിവരെയുമാണ് കല്ലാച്ചി ടാക്സി സ്റ്റാൻ്റിന് സമീപം വെച്ച് പത്തോളം വരുന്ന സംഘം കൂട്ടമായി എത്തി അക്രമിച്ചത്.
രാജീവൻ ഓടിച്ചിന്ന കാർ റോഡിന് കുറുകെ വന്ന ബൈക്കിൽ അബദ്ധവശാൽ ഇടിച്ചതാണ് അക്രമണത്തിന് കാരണമായതെന്ന് രാജീവൻ പറയുന്നു. തലയ്ക്കും കഴുത്തിനും പരിക്കേറ്റവരെ നാദാപുരം ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഈ സംഭവുമായി ബന്ധപ്പെട്ട് കല്ലാച്ചി സ്വദേശികളായ കോളോത്ത് അന്ത്രു ഹാജി, തൈക്കണ്ടി മുനീർ,പോതു കണ്ടി അസ്ക്കർ എന്നിവർക്കെതി നാദാപുരം പൊലീസ് കേസ്സ് എടുത്തു. സംഭവത്തിൽ മുഴുവൻ കുറ്റക്കാരെയും നിയമത്തിൻ്റെ മുന്നിൽ എത്തിക്കണമെന്ന് ബി ജെ പി നാദാപുരം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
Two injured after vehicle stopped and beaten by mob in Kallachi









































.jpeg)