നാദാപുരം: വോട്ടെടുപ്പുമായി ബന്ധപ്പെട്ട് കല്ലാച്ചിയിലും ,വാണിമേൽ ഒന്നാം വാർഡ് ബൂത്തിലുമാണ് യുഡി എഫ്, എൽഡിഎഫ്. പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയും '. നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് കല്ലാച്ചിമ്മൽ എംഎൽപി സ്കൂളിലെ പോളിംഗ് സ്റ്റേഷനിലും , വാണിമേൽ ബൂത്തിലുമാണ്
വോട്ടെടുപ്പ് അവസാന ഘട്ടത്തിലെത്തിയപ്പോൾ വാക്കേറ്റവും സംഘർഷാവസ്ഥയും ഉടലെടുത്തത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ലാത്തി വീശി സംഘർഷത്തിലേർപ്പെട്ട പ്രവർത്തരെ വിരട്ടി ഓടിച്ചു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
Voting, clashes in Kallachi and Vanimele, police resort to lathicharge


































.jpeg)