നാദാപുരം: ( nadapuram.truevisionnews.com ) നാദാപുരം ഗ്രാമ പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡിൽ 57.7 ലക്ഷം ചിലവിൽ നിർമ്മിച്ച അഞ്ച് റോഡുകൾ ജനപങ്കാളിത്തത്തോടെ പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
ചുടലമുക്ക് പുത്തൻപള്ളി റോഡ്, മൊട്ടേമ്മൽ വടക്കേ പുളിക്കൂൽ റോഡ്, വലിയാണ്ടി മുക്ക് തയ്യിൽ മുക്ക് റോഡ്, കൊയ്യന്റവിട മീത്തലെ പറമ്പത്ത് റോഡ്, മുളക്പാടത്തിൽ മൊദാക്കര റോഡ് എന്നിവയാണ് യാത്ര യോഗ്യമാക്കി തുറന്നത്.



വാർഡ് മെമ്പർ ജനീദ ഫിർദൗസ് അധ്യക്ഷയായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, വികസന സമിതി കൺവീനർ കരീം വലിയ കണ്ണോത്ത്,പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് വലിയാണ്ടി ഹമീദ്, നൗഷാദ് മുണ്ടാടത്തിൽ, റഹീം കോറോത്ത്,മൊട്ടേമ്മൽ മഹമൂദ്, കല്ലെന്റവിട അബ്ദുള്ള, ഫൈസൽ വി പി , സമീറ പി പി , റഷീബ ആർ , രജിഷ എന്നിവർ പങ്കെടുത്തു.
Five roads in the 22nd ward of Nadapuram Grama Panchayat opened





































.jpeg)
_(9).jpeg)




